LyricFront

Ithramam mahathbhudham anubhavippan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇത്രമാം മഹാത്ഭുതം അനുഭവിപ്പാൻ ഈ ഏഴയാകുന്ന ഞാൻ എത്ര ഭാഗ്യവാൻ
Verse 2
നന്മയൊന്നും എന്നിലില്ലെന്നറിഞ്ഞിട്ടും നീ എന്റെ രക്ഷക്കായ് ആ വൻ മരണം ഏറ്റടുത്തില്ലേ പകരമായി തരുവാൻ ഇല്ലൊന്നും നാഥനെ എന്നിൽ അകൃത്യങ്ങൾ അല്ലാതൊന്നും കാണുന്നില്ല ഞാൻ
Verse 3
ജ്ഞാനികൾക്കു മറഞ്ഞിരുന്ന വെളിപ്പാടിനെ യോഗ്യന്മാർക്കു നഷ്ട്ടപ്പെട്ട നിത്യ രക്ഷയെ ഈ ദോഷികളാം ഞങ്ങളിൽ നീ പകർന്നുവല്ലോ ഈ അയോഗ്യരായ ഞങ്ങളിൽ നീ കനിഞ്ഞുവല്ലോ
Verse 4
മരണത്തെ ലക്ഷ്യം വെച്ചു ഞാൻ നടന്നപ്പോൾ ഒരു പദവിക്കും അർഹതയില്ലാതിരുന്നപ്പോൾ എന്റെ ലക്ഷ്യവും വീക്ഷണവും നീ മാറ്റിയതോർത്താൽ സ്വന്ത മക്കൾക്കുള്ള സ്ഥാനത്തേയും നല്കിയതോർത്താൽ
Verse 5
സർവ്വ പാപത്തെയും ഏറ്റെടുത്തു മരിച്ചവനായ് ഇത്ര പരിശുദ്ധൻ യേശുവേപ്പോൽ ആരുണ്ടീ ഭൂവിൽ തന്റെ മരണത്താൽ നിത്യ രക്ഷ പ്രാപിച്ചവർ നാം തന്റെ കൃപയിൻ അത്യന്തധനം ലഭിച്ചവർ നാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?