LyricFront

Ithranallaven mama shreeyeshu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇത്രനല്ലവൻ മമ ശ്രീയേശു ക്രിസ്തുനാഥനെന്നിയെയാരുള്ളൂ? മിത്രമാണെനിക്കവനെന്നാളും എത്ര താഴ്ചകൾ ഭൂവി വന്നാലും
Verse 2
അതിമോദം നാഥനു പാടിടും സ്തുതിഗീതം നാവിലുയർന്നിടും ഇത്രനല്ലവൻ മമ ശ്രീയേശു ക്രിസ്തുനാഥനെന്നിയെയാരുള്ളൂ?
Verse 3
അവനുന്നതൻ ബഹുവന്ദിതനാം പതിനായിരങ്ങളിൽ സുന്ദരനാം ഭൂവി വന്നു വൈരിയെവെന്നവനാം എനിക്കാത്മരക്ഷയെ തന്നവനാം
Verse 4
ഒരുനാളും കൈവിടുകില്ലെന്നെ തിരുമാർവ്വെനിക്കഭയം തന്നെ വരുമാകുലങ്ങളിലും നന്നെ തരുമാശ്രയം തകരാറെന്യേ
Verse 5
പ്രതികൂലമാണെനിക്കീ ലോകം അതിനാലൊരെള്ളളവും ശോകം കലരേണ്ടെനിക്കവനനുകൂലം ബലമുണ്ടു യാത്രയിലതുമൂലം
Verse 6
സത്യസാക്ഷിയായ പ്രവാചകനും മഹാശ്രേഷ്ഠനായ പുരോഹിതനും നിത്യരാജ്യസ്ഥാപകൻ രാജാവും എന്റെ ക്രിസ്തുനായകൻ ഹല്ലേലുയ്യാ
Verse 7
എനിക്കായൊരുത്തമ സമ്പത്ത് : എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?