LyricFront

Ithratholam iddharayil kshemamaay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇത്രത്തോളം ഇദ്ധരയിൽ ക്ഷേമമായ് പുലർത്തിയോൻ ഇനിമേലും കാക്കുവാൻ ശക്തൻ തന്നെ ഭയപ്പെടേണ്ട തെല്ലുമേ ലോകാവസാനത്തോളവും യേശു കൂടെയുള്ളതാൽ ഞാൻ ഭാഗ്യവാൻ
Verse 2
chorus ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ യേശു കൂടെയുള്ളതാൽ ഞാൻ ഭാഗ്യവാൻ
Verse 3
കഷ്ടതയിൻ കാഠിന്യം പതിന്മടങ്ങേറിയാലും ധൈര്യമായിരിപ്പിൻ എന്നുരച്ചതാൽ ലോകത്തെജയിച്ചു ക്രൂശിൽ വൈരിയെ തോൽപ്പിച്ചതാൽ യേശു കൂടെയുള്ളതാൽ ഞാൻ ഭാഗ്യവാൻ
Verse 4
വിളർപ്പിക്കും കണ്ണുനീർ തുള്ളികളെ തൻ കൈകളാലെ ശേഖരിക്കും താതൻ തൻ തുരുത്തിയിൽ ആനന്ദതൈലം പകർന്നെന്നെ സന്തോഷിപ്പിച്ചിടും യേശു കൂടെയുള്ളതാൽ ഞാൻ ഭാഗ്യവാൻ
Verse 5
ജീവനത്തിൻ ചിന്തകളും ലോകത്തിൻ സുഖങ്ങളും ക്ഷീണിപ്പിച്ചിടല്ലെ നിൻ വിശ്വാസത്തെ വിശ്വാസം കാത്തു നല്ലപോർ പൊരുതി ഓട്ടം ഓടിടാം യേശു കൂടെയുള്ളതാൽ ഞാൻ ഭാഗ്യവാൻ
Verse 6
കണ്ണുനീരിൻ താഴ്വര കടന്നു ദൈവസന്നിധെ കണ്ടീടും പ്രിയൻ പൊന്മുഖം വിൺ തേജസ്സിൽ കൈപിടിച്ചു സ്വർഗ്ഗേ നിത്യ കൂടാത്തിൽ ചേർത്തിടും യേശു കൂടെയുള്ളതാൽ ഞാൻ ഭാഗ്യവാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?