LyricFront

Ithu yahova undakkiya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇതു യഹോവയുണ്ടാക്കിയ സുദിനം ഇന്നു നാം സന്തോഷിച്ചാനന്ദിക്ക
Verse 2
ആനന്ദമാനന്ദമാനന്ദമേ- യാഹിൽ സന്തോഷിച്ചാനന്ദിച്ചാർത്തിടുകാ അവനുടെ കൃപകളെ ധ്യാനിച്ചിടാം-തന്റെ അതിശയ പ്രവൃത്തികൾ ഘോഷിച്ചിടാം ഇതു...
Verse 3
സോദരർ ചേർന്നുവസിച്ചിടുന്ന-തെത്ര ശുഭവും മനോഹരവും ആകുന്നു അവിടല്ലോ ദൈവമനുഗ്രഹവും-നിത്യ ജീവനും കല്പിച്ചിരിക്കുന്നത് ഇതു...
Verse 4
തൻ തിരുനാമത്തിൽ ചെയ്യും പ്രയത്നങ്ങൾ കർത്താവിൽ വ്യർത്ഥമല്ലായതിനാൽ തൻ വേലയിൽ ദിനം വർദ്ധിച്ചിടാം ജയം നൽകും പിതാവിനു സ്തോത്രം ചെയ്യാം ഇതു...
Verse 5
കൂലിയും നല്ലപ്രതിഫലവും-എന്റെ പ്രാണപ്രിയൻ വേഗം തന്നിടുമേ ക്രൂശും വഹിച്ചു തൻ പിൻപേ ഗമിച്ചവർ അന്നു നിത്യാനന്ദം പ്രാപിച്ചിടും ഇതു...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?