LyricFront

Ithuvareyenne karuthiya nathha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇതുവരെയെന്നെ കരുതിയ നാഥാ ഇനിയെനിക്കെന്നും തവ കൃപ മതിയാം
Verse 2
ഗുരുവരനാം നീ കരുതുകിൽ പിന്നെ കുറവൊരു ചെറുതും വരികില്ല പരനേ! അരികളിൻ നടുവിൽ വിരുന്നൊരുക്കും നീ പരിമളതൈലം പകരുമെൻ ശിരസ്സിൽ
Verse 3
പരിചിതർ പലരും പരിഹസിച്ചെന്നാൽ പരിചിൽ നീ കൃപയാൽ പരിചരിച്ചെന്നെ തിരുച്ചിറകടിയിൽ മറച്ചിരുൾ തീരും വരെയെനിക്കരുളുമരുമയൊടഭയം
Verse 4
കരുണയിൻ കരത്തിൻ കരുതലില്ലാത്ത ഒരു നിമിഷവുമീ മരുവിലില്ലെനിക്കു ഇരവിലെന്നൊളിയായ് പകലിലെൻ തണലായ് ഒരു പൊഴുതും നീ പിരിയുകയില്ല
Verse 5
മരണത്തിൻ നിഴൽ താഴ്വരയതിലും ഞാൻ ശരണമറ്റവനായ് പരിതപിക്കാതെ വരുമെനിക്കരികിൽ വഴിപതറാതെ കരം പിടിച്ചെന്നെ നടത്തിടുവാൻ നീ
Verse 6
തല ചരിച്ചിടുവാൻ സ്ഥലമൊരു ലവമീ യുലകിതിലില്ല മനുജകുമാരാ തല ചരിക്കും ഞാൻ തവ തിരുമാറിൽ നലമൊടു ലയിക്കും തവ മുഖപ്രഭയിൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?