LyricFront

Ivide neeyetta paadukalkkellaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇവിടെ നീയേറ്റ പാടുകൾക്കെല്ലാം പ്രതിഫലമെണ്ണി വാങ്ങിടുമ്പോൾ ശോഭിക്കും കിരീടം നിന്റെ ശിരസിൽ വെച്ചു കാന്തനോതും എന്റെ പ്രിയെ നീ... സുന്ദരി തന്നെ സർവ്വാംഗ സുന്ദരി നീ കാന്തയാം സഭേ
Verse 2
ലോക മരുവിൻ വെയിലേറ്റു നീ വാടിത്തളർന്നു നിൻ ശോഭ മങ്ങി കറുത്തവളായെങ്കിലും നിന്റെ കാന്തൻ സുന്ദരൻ താൻ വേളികഴിക്കും ദൂതർ മദ്ധ്യത്തിൽ വാന മണിയറയിൽ നീയണയുമ്പോൾ
Verse 3
വാഗ്ദത്തദേശം വിശ്വാസക്കണ്ണാൽ ദൂരവെ കണ്ടു നീ യാത്ര ചെയ്യും മേഘസ്തംഭം അഗ്നിത്തൂണും കാവൽ ചെയ്യും രാപ്പകലിൽ വഴിനടത്തും മേഘാരൂഢനായ് കീഴിലോ ശാശ്വത ഭുജങ്ങളുണ്ടല്ലോ
Verse 4
സർവ്വം സകലവും മാറിപ്പോകും ആശ്രയമെല്ലാം അകന്നുപോകും കൂരിരുൾ താഴ്വരയിലും വിശ്വസിപ്പാൻ യോഗ്യനവൻ അന്ത്യംവരെ കൂട്ടാളിയായ് വീട്ടിലെത്തും നാൾവരെ നടത്തിടും നിന്നെ
Verse 5
മണ്ണിൻ പ്രതാപം നീർക്കുമിളപോലെ കണ്ണിമക്കും നേരം മാഞ്ഞുപോകും കണ്ണിന്നിമ്പമായതൊക്കെയും നശ്വരമെന്നു നീയറിയും തങ്കത്തെരുവിൽ പ്രിയനോടൊത്തു പൊന്നു പുതുവാന ഭൂവിൽ വാസം ചെയ്യുമ്പോൾ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?