Verse 1ജനനിയും സമുത്ജിതം
ജന്യനോ സനാതനം
പഥികൻ ഇതരൻ ഈ ഭുവനെ
ഗതാക്ഷനാലേഖ്യകാരൻ
Verse 2ജൈവാതൃകനോ നരനീ ഭൂവിൽ
ക്ഷണിക പ്രസൂനമാം ലതയിൽ
കരാലയേ ദിഗംബരനായ്
ശ്വാപ നിരസ്തനാം ശ്വാനനായ്
Verse 3മർത്യനു ദാനമാം മിന്നൽ പിണരുകൾ
മിത്രങ്ങളോതും ശരാസനമായ്
കൃപാണമെൻ ശിരോധിനിയിൽ
ക്ഷിപ്രം തഥ്യം നപുംസകമായ്
Verse 4ജന്മം ശാപമായ് തീർന്നെൻ മനതാരിൽ
മാതൃസ്നേഹം എന്നെ കൈവെടിഞ്ഞു
ഇനി ഞാനല്ല എന്നേശുവത്രെ
എന്നിൽ നിത്യം വാഴുന്നതു
Verse 5ശാന്തമാകുമോ ഈ തിരമാലകൾ
ദർശിക്കുവാനെൻ പ്രീയൻ ഹസ്തം
ഇനി ഞാനല്ല എന്നേശുവത്രേ
എന്നിൽ നിത്യം വാഴുന്നത്