LyricFront

Jay vili por vili uchathil muzakidam vikathe nam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജയ് വിളി പോർ വിളി ഉച്ചത്തിൽ മുഴക്കിടാം വൈകാതെ നാം ഒന്നായ് ചേർന്നു കാഹങ്ങളൂതിടാം പാടാം ജയ് ജയ് ജയ്
Verse 2
കൂരിരുൾ മേഖല നീങ്ങാറായ് പ്രത്യാശയിൽ കതിരൊളി വീശാറായ് പുതുമ കണ്ടുണരുമാപുലരിയിൽ ഹാല്ലേലുയ്യ ജയ്...
Verse 3
നമ്മുടെ പൗരത്വം സ്വർഗ്ഗത്തിൽ നാമോ ഇഹേ പരദേശികളാം നമ്മുടെ രാജാവേശുപരൻ ഹാല്ലേലുയ്യ ജയ്...
Verse 4
വരുമേശു രാജാധി രാജാവായ് വാഴും തൻ രാജ്യ നാം അവൻകൂടെ തകരും ദുർ-ഭരണത്തിൻഗതികേടെല്ലാം ഹാല്ലേലുയ്യ ജയ്...
Verse 5
മടങ്ങിടും എല്ലാ മുഴങ്കാലും അവനെ അധിപനെന്നാർത്തിടുമേ നടുങ്ങിടും ലോകരെല്ലാം വിധിദിനത്തിൽ ഹാല്ലേലുയ്യ ജയ്...
Verse 6
ഇല്ലിനി ദുഃഖവും കണ്ണീരും എല്ലാ പഴികളും നീങ്ങിടുമേ വല്ലഭൻ നമുക്കെന്നും അഭയമതേ ഹാല്ലേലുയ്യ ജയ്...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?