LyricFront

Jayaliyayen koodeyunde

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജയാളിയായെൻ കൂടെയുണ്ട് സേനാനായകനായെൻ കൂടെയുണ്ട് ഞാൻ വീഴുകില്ല ഞാൻ തകരുകില്ല സർവ്വശക്തൻ എനിക്കായ് യുദ്ധം ചെയ്യും
Verse 2
സൈന്യങ്ങളിൻ യഹോവ എഴുന്നള്ളുന്നേ ശത്രുക്കളെല്ലാം ചിതറിടുന്നേ(2) യഹൂദാ ഗോത്രത്തിൻ സിംഹമവൻ യിസ്രയേലിൻ യഹോവ ജയവീരൻ(2)
Verse 3
chrous ഞാൻ വീഴുകില്ലാ ഞാൻ തകരുകില്ലാ സർവ്വശക്തൻ എനിക്കായ് യുദ്ധം ചെയ്യും(2) ജയാളിയായെൻ കൂടെയുണ്ട് സേനാനായകനായെൻ കൂടെയുണ്ട്(2)
Verse 4
യരിഹോ മതിലുകൾ ഇടിയുന്നു സാത്താന്റെ കോട്ടകൾ തകരുന്നു(2) ജയത്തിന്റെ പാട്ടുകൾ പാടിടും ഞാൻ ജയഘോഷം ഉയർത്തി സ്തുതിച്ചിടുമെ(2) ഞാൻ…
Verse 5
പോർക്കളത്തിൽ ഞാൻ പൊരുതിടുമെ ശത്രുപളയത്തിൽ കയറിടുമെ(2) പ്രാർത്ഥനയാലെ ആരാധനയാലെ യേശുവിൻ നാമത്തിൽ ഞാൻ ജയം നേടിടും(2) ഞാൻ…
Verse 6
തീച്ചൂളയിൽ എന്നെ എറിഞ്ഞാലും ഏഴു മടങ്ങു തീ വർദ്ധിച്ചെന്നാലും(2) നാലമനായി എനിക്കായ് ഇറങ്ങി വരും എനിക്കൊരു കേടും വരികയില്ല(2) ഞാൻ…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?