ജയത്തിന്റെ ഗീതങ്ങൾ പാടിടുവാൻ
കൃപ തന്ന ദൈവത്തിനു സ്തോത്രം
ജയഘോഷം വീണ്ടും ഉയർത്തിടുവാൻ
ബലം തന്ന ദൈവത്തിനു സ്തോത്രം
ജയ ജയ വീരനാം യേശുവിൻ നാമത്തിൽ
ജയം തന്ന ദൈവത്തിനു സ്തോത്രം
Verse 2
ജയിക്കാനായ് നാം രക്ഷിക്കപ്പെട്ടു
പറക്കുവാനായ് നാം വിളിക്കപ്പെട്ടു
ജയിക്കും നാം ജീവിത യാത്രയതിൽ
പറക്കും നാം സ്വർഗ്ഗീയ ദേശമതിൽ ജയത്തി...
Verse 3
കഷ്ടതയിന്മേൽ ജയം ദൈവം തന്നീടും
പട്ടിണിയിന്മേൽ ജയം ദൈവം തന്നീടും
പാപത്തിന്റെ മേൽ ജയം രോഗത്തിന്റെ മേൽ ജയം
യേശുവിന്റെ നാമത്തിൽ ജയമുണ്ടല്ലോ ജയത്തി...