LyricFront

Jeeva nathhane sneharupane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജീവ നാഥനേ സ്നേഹരൂപനേ ജീവവാക്യമെന്നിൽ വിതയ്ക്കണേ ജീവവൃക്ഷമായി വളരുവാൻ ജീവയാവി എന്നിൽ അയയ്ക്കണേ
Verse 2
നിലമറിഞ്ഞ കർഷകൻ നിലമുഴുതൊരുക്കുമ്പോൾ അകമറിയും നാഥൻ താൻ അധികമേകുമാനന്ദം ആത്മ നീരൊഴുക്കിനാൽ നൻമയിൻ കതിരുകൾ ആത്മ ഫലമായ്‌ ഏകിടാൻ മരുവിൽ നയിക്കെന്നേശുവേ
Verse 3
തണലുതേടും മർത്യന്‌ തളിരുതിർക്കും വൃക്ഷമായ്‌ തണലൊരുക്കി നൽകുവാൻ തരണമെന്നിലുറവയെ താരുതിർക്കും സ്നേഹത്തിൻ താഴ്മയിൻ ഭാവങ്ങൾ തടമറിഞ്ഞു വിതച്ചിടാൻ മനമൊരുക്കെന്നേശുവേ
Verse 4
പൂത്തുലഞ്ഞ കൊമ്പുകൾ ഫലസമൃദ്ധിയേകുവാൻ സത്ഫലങ്ങളാകുവാൻ തരണമാത്മമാരിയെ സത്യ ജീവരക്ഷയാം ക്രൂശിലെ നൽ സ്നേഹത്തിൽ അനുദിനം ലയിച്ചിടാൻ വരുന്നു ഞാനെന്നേശുവേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?