LyricFront

Jeeva nayaka Jeeva nayaka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജീവനായകാ! ജീവനായകാ! ജീവനറ്റതാം സഭയിൽ ജീവനൂതുക
Verse 2
ലോകമിതാ പാപം കൊണ്ടു നശിച്ചുപോകുന്നേ-ഈ ലോകമഹിമയിൽ മുഴുകി മറന്നു ദൈവത്തെ
Verse 3
ലോകരിൻ രക്തത്തിന്നു ചുമതലപ്പെട്ടോർ- അയ്യോ ലോകമായയിൽ കിടന്നുറങ്ങുന്നേ കഷ്ടം
Verse 4
അന്ത്യകല്പനയനുസരിച്ചുകൊള്ളുവാൻ ഒരു ചിന്തപോലുമില്ല സഭ തന്നിലിന്നഹോ
Verse 5
പെന്തക്കോസ്താത്മാവിനെ അയക്ക ദൈവമേ! ഈ ചിന്തയറ്റ ഞങ്ങളെ നിൻ സാക്ഷിയാക്കുക
Verse 6
ശക്തി വന്നിടുമ്പോൾ ലോക-യറുതികൾവരെ-നിൻ സാക്ഷിയാകുമെന്നുരച്ചപോലരുൾക നീ
Verse 7
ജീവയാവിയാൽ കത്തിക്ക നിൻ സഭയതിൽ-നാശ പാപിക്കായുള്ളം നീറുന്ന സ്നേഹതീയിനേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?