LyricFront

Jeeva vathilakum yeshu nayaka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജീവവാതിലാകുമേശു നായക നീ വാഴ്ക നായക നീ വാഴ്ക പാപവനദാവ
Verse 2
നിന്നിലൂടെ കടക്കുന്നോർ രക്ഷിതർ നിരന്തം രക്ഷിതർ നിരന്തംശിക്ഷയവർക്കില്ല
Verse 3
ഭക്ഷണമവർക്കു ഭവാൻ നിശ്ചയമായ് നൽകും നിശ്ചയമായ് നൽകും പച്ചമേച്ചിലെന്നും
Verse 4
ജീവനറ്റ നിന്നജങ്ങൾക്കായി നീ മരിച്ചു ജീവനസമൃദ്ധി നാഥാ! നീ വരുത്തി
Verse 5
അല്ലലുള്ളൊരാടുകൾക്കു നല്ലിടയനാം നീ ഉള്ളലിഞ്ഞു തോളിലേന്തു ദുഃഖനാളിൽ
Verse 6
നിന്നജങ്ങൾ നിന്നെയറിയുന്നു നിഖിലേശാ! നിർണ്ണയവരെ നീയുമറിയുന്നു
Verse 7
നിത്യജീവനരുളുന്നു നീയവർക്കു നാഥാ! ആയവർ നശിപ്പാനാവതല്ല തെല്ലും
Verse 8
ഇൻപമേറും നിൻ സ്വരത്തെ കേട്ടുകൊണ്ടുഞങ്ങൾ പിന്തുടരും നിന്നെചന്തമോടുതന്നെ
Verse 9
നിൻ പിതാവു നിന്റെ കൈയിൽ തന്നോരജകൂട്ടം വൻപെഴുന്ന വൈരി കൊണ്ടുപോകയില്ല

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?