LyricFront

Jeevakiredathin kallukalil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജീവകിരീടത്തിൻ കല്ലുകളിൽ കാണുന്നു ഞാനൊരു വൈരമിതാ യേശുവിൻ കാൽകളെ പിന്തുടരും ദാസരെന്നും പെടും പാടുതന്നെ
Verse 2
ക്രിസ്തുവിൻ നാമത്തിലേറ്റിടുന്ന കഷ്ടതയ്ക്കില്ലൊരു നഷ്ടമൽപ്പം സുസ്ഥിരലോകത്തിന്നോഹരിക്ക് സത്യമായിട്ടിതു പുഷ്ടി നൽകും
Verse 3
മർത്ത്യജഡം നശിച്ചിടുന്നതീ പൃഥ്വിയിൽ നമ്മുടെ ഭാഗ്യമല്ലോ പുത്തനുടുപ്പുകൾ കിട്ടുംവരെ കഷ്ടതയാകിലും കാത്തിരിക്കാം
Verse 4
മണ്മയമാകിന വാസസ്ഥലം വിണ്ണവൻ നീക്കുന്ന നാളിലെന്റെ പൊന്മയമാം ദിവ്യകൂടാരത്തിൽ ചെമ്മയായ് നിത്യവും വാണുകൊളളാം
Verse 5
അസ്ഥികളാകവേ കത്തികൊണ്ട് വെട്ടിനുറുക്കിലും ചേർത്തണച്ചു അഗ്നികൊണ്ടായവ ചുട്ടെന്നാലും നിത്യഭുജമെന്നെത്താങ്ങുമെന്നും
Verse 6
ക്രിസ്തുവിൻ ക്ലേശത്തിൽ പെട്ടിടാതെ വിട്ടുളള പാടുകളെന്നുടലിൽ പെട്ടവ പൂർത്തിയായ്തീരും വരെ കഷ്ടത താൻ മമ കൂട്ടുസഖി
Verse 7
യേശുവിൻ ദിവ്യമാം ജീവനെന്റെ നാശമയമായ ദേഹമതിൽ ആശു വെളിപ്പെടുന്നാകിൽ തിരശ്ശീല- യാമീയുടലെന്തെനിക്ക്?

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?