Verse 1ജീവിത യാത്രയിൽ കൂടെ ഉണ്ട്
തളരാതെ എന്നും താങ്ങിടുന്നോൻ
മരുഭൂ പ്രയാണത്തിൽ ചാരിടുവാൻ
ഒരു നല്ല ദൈവം കുടെയുണ്ട് (2)
Verse 2ഈ ദൈവത്തെ ഞാൻ തിരിച്ചറിഞ്ഞു
സ്നേഹസ്വരുപനെ ഞാൻ രുചിച്ചറിഞ്ഞു
ജീവിതത്തിൽ ചെയ്ത നന്മകൾ ഓർത്തിടുമ്പോൾ
നന്ദിയോടെന്നും പാടി സ്തുതിക്കുമെ
നന്ദിയോടെന്നും പാടി സ്തുതിക്കുമെ
Verse 3കഴിഞ്ഞ നാളുകൾ ഓർത്തിടുമ്പോൾ
പാപത്തിൻ ചേറ്റിൽ ആഴ്ന്നപ്പോൾ (2)
കരം പിടിച്ചെന്നെ താങ്ങിയെടുത്തു (2)
ദൈവപൈതലായി എന്നെ മാറ്റിയെടുത്തു (2)
3 ലോകാന്ത്യത്തോളം ഞാൻ കൈവിടില്ല
എന്നുര ചെയ്തവൻ കുടെയുണ്ട്(2)
തെല്ലും ഭയംവേണ്ടാ നിച്ഛയമായി (2)
വാഗ്ദത്തം ചെയ്തവൻ കൂടെയുണ്ടല്ലോ (2)
Verse 4ക്രൂശേ നോക്കി ഞാൻ യാത്രചെയ്യും
യേശുവിൻ പാതയെ പിൻഗമിക്കും (2)
നിത്യതയിൽ ഞാൻ എത്തുവോളവും (2)
നാഥൻ വരവിനായി നോക്കിപ്പാർത്തിടും (2)