LyricFront

Jeevitham onne ullu athu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജീവിതം ഒന്നേയുള്ളു അത് വെറുതെ പാഴാക്കിടല്ലെ മരിക്കും മുമ്പെ ഒന്നോർത്തിടുക ഇനിയൊരു ജീവിതം ഭൂവിതിലില്ലാ(2)
Verse 2
ടിവിടെ മുന്നിലിരുന്ന് വാർത്തകൾ കണ്ടു രസിച്ച് കോമഡി കണ്ടു ചിരിച്ച് സീരിയൽ കണ്ടു കരഞ്ഞ് റിമോട്ട് ഞെക്കി ഞെക്കി ചാനലുകൾ മാറ്റി മാറ്റി ബോറടി നീക്കി നീക്കി അലസനായ് കുത്തിയിരുന്ന് സമയത്തിൻ വിലയറിയാതെ ജീവിതം പാഴാക്കുന്ന ഓരോ ഓരോ വ്യക്തികളും വ്യക്തമായി ചിന്തിച്ചീടു ഘടികാര സൂചി സദാ നിർത്താതെ ചലിക്കുന്നു ജീവിതം... there is only one life Verse 3: ഫെയ്സ് ബുക്കും ട്വിറ്ററും പിന്നെ വാട്സ് അപ്പും കയറി ഇറങ്ങി അന്യന്റെ വാളിൽ നോക്കി ഗോസിപ്പും തേടിനടന്ന് ചുമ്മാതെ കമന്റുകൾ ഇട്ടും വേണ്ടാത്തത് ഷെയറും ചെയ്തും കമ്പ്യൂട്ടർ സ്ക്രീനിൻ മുമ്പിൽ കുറെ നേരം കുത്തിയിരുന്ന് ധാരാളം ചാറ്റും ചെയ്തും ന്യൂ ഫ്രെണ്ട്സിനെ ആഡ് ചെയ്തും എന്നിട്ടും ഒറ്റയ്ക്കെന്നൊരു തോന്നലു മാറുന്നില്ല ഈ കാണും ചങ്ങാതികൾ നിൻ മരണം വരയെ കൂടെക്കാണു zindaki, zindaki eki hi hay Verse 4: യൗവന ചോരത്തിളപ്പിൽ ലോകത്തിൻ മോഹം തേടി ആരെയും കൂസിടാതെ സ്വന്തം കഴിവിലൂന്നി ഗർവ്വോടെ തലയും ഉയർത്തി നെഞ്ചും വിരിച്ചു നടന്നു ആരെയും വകവെയ്ക്കാതെ തന്നിഷ്ടം മാത്രം ചെയ്ത് ആത്മീക സത്യം കേട്ടാൽ no intrest എന്നു മൊഴിഞ്ഞു ദൈവീക ഭക്തിയുമില്ലാ ദൈവത്തെ പേടിയുമില്ലാ ഇങ്ങനെ പോയാൽ പിന്നെ കഷ്ടം എന്നെ പറയാനുള്ളു vazhve... vazhve ondre unde Verse 5: യൗവനം പോയ് മറയും വാർദ്ധക്യം വന്നെത്തീടും കണ്ണിന്റെ കാഴ്ചകൾ മങ്ങും കേൾവിക്കും തകരാറാകും സുന്ദര രൂപം മാറും ജരനരകൾ ബാധിച്ചീടും വില്ലുപോൽ കൂനി വളയും ഓർമ്മകൾ നിശ്ചലമാകും നാം കണ്ട കനവുകൾ എല്ലാം തകർന്നു തരിപ്പണമാകും ആറടി മണ്ണിൽ നമ്മുടെ ഓട്ടവും വന്നു നിലയ്ക്കും മരണം ഇങ്ങെത്തും മുമ്പേ രക്ഷാമാർഗ്ഗം നീ തേടിടു there is... there is only one life Verse 6: വർഷങ്ങൾ എത്ര കഴിഞ്ഞു ദിവസങ്ങൾ എത്ര കൊഴിഞ്ഞു മരണത്തിൻ വായിൽ ചെല്ലാൻ പായുന്നു നാം അതിവേഗം ഇഹലോകവാസം വിട്ടാൽ എവിടെ നാം ചെന്ന് എത്തിടും നിത്യമായ് ജീവിച്ചിടാൻ അകതാരിൽ ആഗ്രഹമില്ലെ മരണത്തെ ജയിച്ചവനേശു സ്വർഗ്ഗത്തിൽ വാണീടുന്നു നിന്നെയും ചേർത്തീടുവാൻ അൻപോടെ മാടി വിളിപ്പു സൗജന്യമായൊരു രക്ഷ ഇപ്പോൾ തന്നെ സ്വീകരിക്കു ജീവിതം... ജീവിതം ഒന്നേയുള്ളു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?