LyricFront

Jeevithamaam padakil kaattukal adiccheedilum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ജീവിതമാം പടകിൽ കാറ്റുകളടിച്ചീടിലും ഏകനായ് ഈ മരുവിൽ ഞാനേറ്റം തളർന്നീടിലും (2) കൂടെ വന്നീടും ചേർന്നു നടക്കും അരുളീടും തൻ വചനം യേശു താൻ തൻവചനം (2)
Verse 2
chorus ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ട കൂടെ വരും നാഥൻ കൂടെ വരും അന്ത്യത്തോളം യേശു കൂടിരിക്കും (2)
Verse 3
കഷ്ടങ്ങൾ തീർന്നിടും നാൾ വരുന്നു നിത്യ സന്തോഷം നാം പ്രാപിച്ചിടും (2) നിന്ദകൾ പഴി ദുഷി മാറിടുമേ കഷ്ടങ്ങൾ ഏറ്റവനണച്ചീടുമേ (2) ഭയ...
Verse 4
കരവിട്ടെൻ പടക് പല നാഴിക ദൂരത്തങ്ങാകിലും നാഥൻ വരും (2) നിർബന്ധിച്ചയച്ചവൻ യേശുനാഥൻ കാറ്റിലും കടലിൻമേൽ നടന്നുവരും (2) ഭയ...
Verse 5
ഉള്ളം കലങ്ങേണ്ട പതറീടേണ്ട ധൈര്യമായ് പാടിടാം ഘോഷിച്ചീടാം (2) വീടൊരുക്കാൻ പോയ യേശുനാഥൻ വീണ്ടും വരും നമ്മെ ചേർത്തീടുമേ (2) ഭയ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?