LyricFront

Kaalam thikayaarayi karthaavu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാലം തികയാറായി കർത്താവു വന്നിടാറായ് (2) സുവിശേഷം വിശ്വസിപ്പിൻ മനം തിരിഞ്ഞീടുവിൻ (2)
Verse 2
ഉലകിൻ പ്രതാപങ്ങൾ തകർന്നുവീഴും ഇരുളിൻ ശക്തികൾ അടരാടിടും(2) ഉലകിൻ ഉടയോൻ യാഹിൻ വചനങ്ങൾ ഒരുനാളും പാഴിനായ് പോകുകില്ല(2) ഒരിക്കലും മാറാത്ത നാമവും താൻ ഇളകാത്ത രാജ്യത്തിൻ ശില്‍പ്പിയും താൻ കാലം...
Verse 3
സൽഗുണ പൂർണ്ണരായി തീർന്നിടുവാൻ സത്യയേക ദൈവത്തിൽ ആശ്രയിക്കാൻ(2) ജീവന്റെ വചനം സഹതം ഭുജിപ്പിൻ ഫലമാർന്ന ജീവിതം കാഴ്ചവെപ്പാൻ(2) സഹജർക്കു നൽ സാക്ഷ്യമേകിടുവിൻ നാഥന്റെ തിരുവിഷ്ടം നിറവേറ്റുവാൻ കാലം...
Verse 4
സത്യവും നിതിയും മാർഗ്ഗവും താൻ നിത്യമാം ജീവന്റെ ഉറവയും താൻ(2) നീയും നിനക്കുള്ള പ്രിയരും എല്ലാം യേശുവിൻ നാമത്തിൽ വിശ്വസിക്കാ(2) രക്ഷയിൻ വാതിൽ കടന്നിടുക സ്വർഗ്ഗീയ ജീവിതം ആസ്വദിപ്പാൻ കാലം...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?