LyricFront

Kaalamathin anthyathodauthirikkayaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽ കാണ്മതെല്ലാം മായയെന്നുറച്ചിടുന്നു ഞാൻ കാന്തനെ വരവിനെത്ര താമസം വിഭോ കാത്തുകാത്തു പാരിതിൽ ഞാൻ പാർത്തിടുന്നഹോ
Verse 2
ജാതിജാതിയോടു പോരിന്നായുദ്ധങ്ങളാൽ രാജ്യം രാജ്യത്തോടെതിർത്തു ക്രൂദ്ധിച്ചീടുന്നു കാന്തനെ നിൻ വരവിനെത്ര കാത്തിടേണം ഞാൻ വന്നു കാണ്മാൻ ആശയേറികാത്തിടുന്നു ഞാൻ-കാലമതി....
Verse 3
ക്ഷാമവും ഭൂകമ്പങ്ങളും വർധിച്ചീടുന്നേ രോഗങ്ങളും പീഡകളും ഏറിടുന്നല്ലോ കാന്തൻ തൻ വരവിൻ ലക്ഷ്യം എങ്ങും കാണുന്നെ വേഗം വന്നെൻ ആശ തീർത്തു ചേർത്തുകൊള്ളണേ-കാലമതി....
Verse 4
കാഹളത്തിൻ നാദമെന്റെ കാതിൽ കേൾക്കാറായി മധ്യവാനിൽ ദൂതരൊത്തു കാന്തൻ വരാറായി കാത്തിരിക്കും ശുദ്ധരെ താൻ ചേർത്തുകൊള്ളാറായി തേജസ്സറും പൊൻമുഖത്തെ മുത്തം ചെയ്യാറായി-കാലമതി....
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?