കടന്നു പോകും നാമീക്കാലവും
പറന്നു പോകും നാമങ്ങക്കരെ
കലങ്ങരുതെ മനം പതറരുതെ
കൂരിരുളിൽ കാവലായി കർത്തനുണ്ടല്ലോ (2)
Verse 2
ഇരുളകറ്റുമെൻ അഴലകറ്റുമെൻ
മരു വഴിയിലും നീ ചാരെയുണ്ടെല്ലോ
മേഘ സ്തംഭമായി എൻ അഗ്നി തൂണതായി
സങ്കേതമാം എൻ കുഞ്ഞാടെ
സംഹാരകൻ കടന്നുപോം
കൈവിടില്ല മറന്നിടില്ല
Verse 3
കരം പിടിക്കുമെൻ കനലകറ്റുമെൻ
മരണ നിഴലിലും നീ ചാരെയുണ്ടെല്ലോ
സ്നേഹ വർഷമായ് എൻ ആത്മഹർഷമായി
സങ്കേതമാം നൽ കർത്താവ്
എൻ കണ്ണുനീർ തുടച്ചീടും
കൈവിടില്ല മറന്നിടില്ല