LyricFront

Kahala naadam muzhangidume

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാഹളനാദം മുഴങ്ങീടുമേ കാന്തനാം യേശു വന്നീടുമേ കാന്തയെ ചേർക്കുവാൻ സമയമായി കാന്തനുമായെന്നും വാണിടാമേ
Verse 2
ആനന്ദമേ! ആനന്ദമേ! ആനന്ദസുദിനം ആ ദിനമേ ആനന്ദഗീതം പാടിടാമേ
Verse 3
ആത്മാവിൻ അഭിഷേകം തന്നു നമ്മെ ആദ്യഫലമാക്കി തീർത്തുവല്ലോ കാത്തിരുന്നുള്ളിൽ ഞരങ്ങീടുന്നേ വീണ്ടെടുപ്പിൻ ശരീരത്തിനായ്‌
Verse 4
വെളിപ്പെടുവാനുള്ള തേജസ്സോർത്താൽ മന്നിലെ പാടുകൾ സാരമില്ല വന്നിടും പീഡയിൽ ആനദിക്കാം വല്ലഭനോടെന്നും വാണിടാമേ
Verse 5
കറ, ചുളുക്കം, വാട്ടം, മാലിന്യങ്ങൾ ഏശിടാതെപ്പോഴും കത്തുകൊൾക കാന്തനാം യേശുവിൻ തേജസ്സോടെ തൻ മുമ്പിൽ നിർത്തിടും തിരുസഭയെ
Verse 6
കുഞ്ഞാട്ടിൻ കല്യാണം വന്നുവെന്നു സ്വർഗ്ഗത്തിൽ മുഴങ്ങിടും ധ്വനി കേൾക്കാം കുഞ്ഞാടാം കർത്തൻനിൻകൂടെ വാഴാൻ കാന്തേ നീ നിന്നെയും ഒരുക്കിക്കൊൾക
Verse 7
നൊടിയിടയിൽ നാം മറുരൂപമായ്‌ പ്രാക്കളെപ്പോൽ വാനിൽ പറന്നിടുമേ മർത്യമായ ശരീരമന്ന്‌ അമർത്യ ശരീരമായ്‌ മാറിടുമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?