LyricFront

Kahalam dhvanikkaaraayi-karayalle maname nee

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കരയല്ലേ മനമേ നീ തളരല്ലീ മരുവിൽ നിൻ കണ്ണീരെല്ലാം തീർന്നീടാൻ നാളടുക്കാറായ്.. നിൻ പ്രാണപ്രീയൻ മുഖം കണ്ട് ആനന്ദിക്കാറായ്.. ആനന്ദിക്കാറായ്
Verse 2
കാഹളം ധ്വനിക്കാറായി കാന്തൻ ആഗമിക്കാറായി ആത്മമുദ്രയേറ്റോരെല്ലാം പറന്നീടാറായ് ആ വിണ്ണിലൊന്നായ് ചേർന്നേറെ ആനന്ദിക്കാറായ് (2) (കരയല്ലേ )
Verse 3
ഞൊടി നേരത്തേക്കുള്ള ലഘുസങ്കടം അതിൽ മനം നീറേണ്ട കാര്യമെന്തുള്ളൂ (2) നിത്യ തേജസ്സിൻ ഘനം ഓർത്തുനോക്കിയാൽ.. ഇഹത്തിലെ ദുരിതങ്ങൾ സാരമില്ലല്ലോ (2)
Verse 4
ഈ മണ്ണിൻ കൂടാരം അഴിഞ്ഞുപോയാൽ സ്വർഗീയമായതെൻ പ്രീയൻ അണിയിക്കുമേ (2) നിത്യമായതിൻ വിലയോർത്തുനോക്കിയാൽ ഇഹത്തിലെ നഷ്ടങ്ങൾ സാരമില്ലല്ലോ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?