LyricFront

Kahalanadam kelkarai kunjatin kante

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാഹള നാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേ വ്യാകുലകാലം തീരാറായ് ക്രൂശിൻ സാക്ഷികളെ ആയാറിൽ നീ കണ്ടീടും ദൂതസേനകളെ അവരുടെ നടുവിലെൻ പ്രിയനെക്കാണാം മേഘത്തിൽ
Verse 2
ബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഭൂവിൽ അതിലൊരുനാളും തളരാതെ പാർത്താലതു ഭാഗ്യം വ്യാകുലയായവളെ പ്രാവേ ബാഖായാണിവിടെ കുതുഹലാമോടൊരുനാളിൽ നീ പാടിടും വേഗം
Verse 3
താമസമില്ലാ തിരുസഭയേ കാലം തീരാറായ് ക്രൂശിൽ മരിച്ചവനെ വേഗം കാണാം തേജസ്സിൽ അരികളെതിർത്തതിനാലേറ്റം ക്ഷീണിച്ചോ പ്രാവേ വിരുതുലഭിച്ചവരന്നാളിൽ ചൂടും പൊന്മുടിയെ
Verse 4
പലവിധ മൂഢർക്കടിമകളായ് പാർക്കുന്നേ പ്രാവേ വരുമേ നിന്നുടെ പ്രിയ കാന്തൻ ഖേദം തീർപ്പാനായ് ക്രൂരജനത്തിൻ നടുവിൽ നീ പാർക്കുന്നോ പ്രാവേ ദൂതഗണങ്ങളൊരുനാളിൽ പൂജിക്കും നിന്നെ
Verse 5
ദുഷികളസംഖ്യം കേട്ടാലും ദുഃഖിച്ചീടരുതേ പ്രതിഫലമെല്ലാം പ്രിയകാന്തൻ നല്കീടും വേഗം ഏഴകൾപോലും നിൻപേരിൽ ദൂഷ്യം ചൊല്ലീടും ഭൂപതിമാരന്നാളിൽ നിൻ ഭാഗ്യം മോഹിക്കും
Verse 6
കഷ്ടതയോ പല പട്ടിണിയോ ഉണ്ടായിടട്ടെ പ്രതിഫലമേറ്റം പെരുകീടും ബാഖാ വാസികളേ പ്രതികൂലത്തിൻ കാറ്റുകളാൽ ക്ഷീണിച്ചീടരുതെ മശിഹാ രാജൻ നിൻകൂടെ ബോട്ടിൽ ഉണ്ടല്ലോ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?