LyricFront

Kaividillenneyen kartthaave nee

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൈവിടില്ലെന്നെയെൻ കർത്താവേ നീ കൈവിട്ടാൽ പിന്നെയൊന്നാശ്രയിക്കാൻ വേറേ ആരുമില്ലഴിയിൽ കർത്താവേ! എനിക്കാരു-മില്ലൂഴിയിൽ കർത്താവേ!
Verse 2
കൈവിടുകില്ല ഞാനൊരുനാളുമെന്നുള്ള വാക്കെനിക്കുള്ളതിൽ വിശ്വസിക്കുന്നു ഞാൻ വാനവും ഭൂമിയും മാറുമെന്നാകിലും വാനവവാഗ്ദത്തം മാറുന്നതല്ലല്ലോ
Verse 3
എന്നുടെ വിഷമങ്ങൾ വ്യക്തമായറിയുവാൻ നിന്നെപ്പോലില്ലെനിക്കാരുമെൻ ദൈവമേ ഉറ്റവരായാലും ഉത്തമരായാലും തെറ്റിദ്ധരിപ്പതീ മർത്ത്യസ്വഭാവമാം
Verse 4
മർത്ത്യരെന്നാവശ്യമെന്തിന്നറിയുന്നു? നിത്യദയാനിധേ! നീയറിഞ്ഞാൽ മതി അറിഞ്ഞു നീ നൽകുന്ന തിമ്പമോ തുമ്പമോ അനുഗ്രഹമാണെനിക്കതു മതിയെപ്പോഴും
Verse 5
ഒന്നിലുമേലൊന്നായ് വന്നിടുന്നെൻ മുമ്പിൽ കുന്നുപോൽ വൻ തിരമാലകൾ ക്ലേശങ്ങൾ നീ കനിഞ്ഞാൽ മതിയൊന്നു ചൊന്നാൽ മതി ഭീകരദുരിതങ്ങളാകെയമർന്നുപോം
Verse 6
എത്ര നിസ്സാരമായ കാര്യമാണെങ്കിലും എന്നെക്കൊണ്ടാവില്ല സാധിപ്പാൻ ദൈവമേ! ഏതിനും നിൻതുണ വേണമെന്നരവും ഏഴയെൻ ബലമെല്ലാം നിന്നിലാണേശുവേ!

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?