LyricFront

Kalangenda maname karuthuvan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കലങ്ങേണ്ട മനമേ കരുതുവാൻ നിനക്കായ് അരികിൽ പൊന്നേശുവുണ്ട് വിശ്വാസപടകിൽ ഓളങ്ങളേറുമ്പോൾ ആകുലം വേണ്ടിനിയും
Verse 2
ഒഴുക്കുകൾക്കെതിരെ നീ തുഴഞ്ഞീടുമ്പോൾ കരം കുഴഞ്ഞേറ്റവും വലഞ്ഞീടുമ്പോൾ ഉണ്മയിൽ വഴി നടത്താൻ ഉയിർതന്നോരുടയോനില്ലേ അവൻ നല്ലയിടയനതാൽ
Verse 3
വൈരികൾ നിൻ ഗതിയടച്ചിടുമ്പോൾ വൈഷമ്യവേളകൾ പെരുകിടുമ്പോൾ പുതുവഴി തുറന്നു തരും പുതുബലം പകർന്നു തരും അവൻ നിന്നെ അറിയുകയാൽ
Verse 4
രോഗങ്ങളാൽ മേനി ക്ഷയിച്ചിടുമ്പോൾ ശോകങ്ങളാൽ മനം തകർന്നിടുമ്പോൾ വല്ലഭൻ നൽ-സഖിയായ് തിരുകൃപ നിനക്കു മതി അവൻ നിന്റെ അഭയമതാൽ
Verse 5
ശാന്തമാം തുറമുഖത്തണയുവോളം ശക്തനാം നാഥൻ നിന്നമരക്കാരൻ ഇതുവരെ നടത്തിയവൻ ഇനിയെന്നും മതിയായവൻ അവൻ നിന്നെ പുലർത്തുകയാൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?