LyricFront

Kalvari kalvari nin sneham varnnippa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാൽവറി... കാൽവറി... നിൻ സ്നേഹം വർണ്ണിപ്പാനാവതല്ലേ
Verse 2
മരക്കുരിശുമേന്തി മാ മലയിൽ നടന്നല്ലോ എൻ പ്രാണനാഥനവൻ ശിരസ്സിൽ മുൾമുടി അണിഞ്ഞവനായ് പരിഹാസം നിന്ദകൾ സഹിച്ചവനായ് കാൽവറി
Verse 3
ലോകത്തിൻ പാപത്തെ വഹിച്ചിടുവാൻ ഭൂമി വാനം മദ്ധ്യേ തൂങ്ങിടുന്നു പ്രാണവേദനയാൽ ഞരങ്ങിടുന്നു പ്രാണപ്രിയനവൻ എൻ പേർക്കായി കാൽവറി
Verse 4
കാൽകരങ്ങൾ ഇരുമ്പാണികളാൽ ക്രൂശിൽ തറച്ചല്ലോ ദുഷ്ടജനം എനിക്കായ് സഹിച്ചതാം വേദനയോർത്താൽ എന്തു ഞാനേകിടും നിൻ പേർക്കായി കാൽവറി
Verse 5
പെരിയ കുന്തം കൊണ്ടു കുത്തിയല്ലോ നീചനാം പടയാളി തിരുഹൃദയത്തിൽ പാഞ്ഞൊഴുകിടുന്ന പുണ്യരക്തം പാപികളെ ശുദ്ധരാക്കിയല്ലോ കാൽവറി
Verse 6
പാടിടും ഞാനെന്നും നിൻ സ്നേഹത്തെ വർണ്ണിക്കും ഞാനെന്നും നിൻ ത്യാഗത്തെ രക്തത്താൽ ശുദ്ധനായ് ജീവിച്ചിടാൻ കൃപയരുളീടണെ പ്രാണനാഥാ കാൽവറി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?