LyricFront

Kalvari krushathil kanunnille nee

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാൽവറി ക്രൂശതിൽ കാണുന്നില്ലേ നീ കാരുണ്യനായകൻ യേശുവിനെ കാൽകരം തറച്ചും നെഞ്ചു പിളർന്നും കാരണനാം പരമാത്മസുതൻ കാണുന്നില്ലേ മനുജാ നീ... കാണുന്നില്ലേ മനുജാ…
Verse 2
നിൻ മനം ചിന്തിച്ച പാപങ്ങൾക്കായവൻ ശിരസ്സതിൽ തറച്ചു ശിതമകുടം നിൻ കൈകൾ ചെയ്തതും കാൽകൾ ചരിച്ചതും പോക്കുവാനായീശൻ തറയ്ക്കപ്പെട്ടു വ്യഥകൾ വേദന നിന്ദകൾ പരിഹാസം നിനക്കായേറ്റതെന്നറിയുമോ നീ കാണുന്നില്ലേ മനുജാ നീ… കാണുന്നില്ലേ മനുജാ കാൽവറി…
Verse 3
സമർപ്പിക്കു നിന്നെ യേശുവിനായിന്ന് രക്ഷകനായ് ഉള്ളിൽ സ്വീകരിക്കു നിർമ്മലസ്നേഹത്തിൻ പാതയിൽ നടന്നാൽ നിത്യകാലം പരൻ കൂടെ വാഴാം ആത്മഫലങ്ങൾ വരങ്ങൾ കൃപകൾ നിറഞ്ഞവനായി നീ ജീവിക്കുമോ കാണുന്നില്ലേ മനുജാ നീ... കാരുണ്യനായകനെ കാൽവറി...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?