LyricFront

Kalvari krushile raktham ennude

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാൽവരി ക്രൂശിലെ രക്തം എന്നുടെ പാപം മുഴുവൻ കഴുകിയ കാൽവരി ക്രൂശിലെ രക്തം എന്നിലെ ശാപമ തൊക്കെയും പോക്കിയ കാൽവരി ക്രൂശിലെ രക്തം
Verse 2
ലോകത്തിൻ പാപങ്ങൾ നീക്കിടും ദൈവത്തിൻ കുഞ്ഞാടിൻ വിലയേറിയ രക്തം ദൈവത്തിൻ സ്നേഹം പ്രദർശിപ്പിച്ചു ക്രൂശിൽ എനിക്കായ് ചിന്തിയ രക്തം കാൽവരി ക്രൂശിലെ സ്നേഹം
Verse 3
ശത്രുവാമെന്നേ തിരഞ്ഞ സ്നേഹം പുത്രത്വ മേകിയ നിത്യസ്നേഹം (2) ദൈവ കോപാഗ്നിയിൽ വെന്തെരിഞ്ഞേകിയ ദൈവ കുഞ്ഞടിന്റെ സ്നേഹം ആ കാൽവരി ക്രൂശിലെ സ്നേഹം (2)
Verse 4
എന്തുഞാൻ ഏകും നിനക്കായ്‌ എല്ലാം നിൻ ദാനമാണേയെൻ നാഥാ (2) നിസ്തുല സ്നേഹത്തിൻ ഉയരവും ആഴവും ആർക്കളന്നീടുവാനാകും ആ കാൽവരി ക്രൂശിലെ സ്നേഹം (2)
Verse 5
എല്ലാം ക്ഷമിക്കുന്ന നിർമ്മല സ്നേഹം എല്ലാം സഹിക്കും നിസ്വാർത്ഥ സ്നേഹം (2) വിശ്വാസം പ്രത്യാശ സ്നേഹം ഇവകളിൽ ഏറ്റം വലിയതാം സ്നേഹം ആ കാൽവരി ക്രൂശിലെ സ്നേഹം (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?