കാൽവറി കുന്നിന്മേൽ
എൻപേർക്കയ് ചിന്തി നീ
കുഞ്ഞാടെ നിന്നിൽ ഞാൻ
കാണുന്നെന്റപ്പായെ
Verse 2
കള്ളന്മാർ നടുവിൽ തേജസ്സായ് പൊൻ മുഖം
ആയിരം സൂര്യനെ വെല്ലുന്ന ശോഭയാൽ
കയ്യിൽ ആണിപ്പഴുതു കാട്ടി
അവൻ മേഘരൂഢനായ് വാനിൽ
ആ കുഞ്ഞാടെ നിന്നിൽ ഞാൻ
കാണുന്നെന്റപ്പായെ (2)
Verse 3
പൊന്നിനെക്കാളും തിളങ്ങുന്നകിരീടം
ചാർത്തി രാജാവായി-എഴുന്നെള്ളീ വരുമ്പോൾ (2)
ആ പൊൻ മുഖത്തെ മുത്താൻ-എനിക്കാ
ആശയുണ്ടേ പൊന്നെ
ആ കുഞ്ഞാടെ നിന്നിൽ ഞാൻ
കാണുന്നെന്റപ്പായെ (2)