LyricFront

Kalvari malamel enthinaay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാൽവറി മലമേൽ എന്തിനായ് ഇത്രമാം ദുഃഖം-യേശുവേ സുരലോകനേ-ദേവ ജാതനേ ദൂതസേവിത രാജനേ
Verse 2
ഏഴയാകുമെന്റെ പാപഭാരം പോക്കാൻ സ്വയമായ് സഹിച്ചോ അതിവേദനകൾ
Verse 3
തങ്കമേനിയിൽ അടിച്ചതാൽ നിണം വാർത്തുവോ-പ്രിയനെ എന്റെ മേൽ വരും ദൈവകോപത്തെ തിരുമേനിയിൽ സഹിച്ചോ
Verse 4
മുൾമുടി വെച്ചാഞ്ഞടിച്ചതാൽ ശിരസ്സാകെയും തകർന്നോ? തവ പാടുകൾക്കെന്റെ പാതകം തന്നെ കാരണം പ്രിയനേ?
Verse 5
തവ ജീവനും വെടിഞ്ഞെന്നിൽ ജീവൻ ഏകിയോ പ്രിയനേ? നിത്യരാജ്യത്തിൽ നിത്യരാജത്വം പുത്രനാമെനിക്കാണല്ലോ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?