LyricFront

Kalvariyil kanum sneham albutham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാൽവറിയിൽ കാണും സ്നേഹമത്ഭുതം വർണ്ണ്യമല്ലഹോ അതെന്റെ നാവിനാൽ
Verse 2
പാപത്തിൽനിന്നെന്നെ വീണ്ടെടുത്ത സ്നേഹമേ പാവനനിണം ചൊരിഞ്ഞ ക്രൂശിൻ സ്നേഹമേ എൻ മനം കവർന്നു നീ അതുല്യസ്നേഹമേ മാറ്റമില്ലാ ദൈവസ്നേഹം എത്ര അത്ഭുതം
Verse 3
മൃത്യുവിന്റെ ബന്ധനം തകർത്ത സ്നേഹമേ ശത്രുവിന്റെ ശക്തിയെ ജയിച്ച സ്നേഹമേ മർത്യരിൽ മരണ ഭീതി നീക്കും സ്നേഹമേ മാറ്റമില്ലാ ദൈവസ്നേഹം എത്ര അത്ഭുതം
Verse 4
കഷ്ടതയോ പട്ടിണി ഉപദ്രവങ്ങളോ നഗ്നതയോ ആപത്തോ വൻ പീഢനങ്ങളോ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നു വേർപിരിച്ചിടാ മാറ്റമില്ലാ ദൈവസ്നേഹം എത്ര അത്ഭുതം
Verse 5
നീങ്ങിപ്പോകും പർവ്വതങ്ങൾ കുന്നുകളിവ മാറിടും പ്രപഞ്ചവും ധനം മഹിമയും മർത്യസ്നേഹം മാറിടും ക്ഷണത്തിലെങ്കിലും മാറ്റമില്ലാ ദൈവസ്നേഹം എത്ര അത്ഭുതം
Verse 6
വാനമേഘേ സ്വർപ്പൂരേ കരേറിപ്പോയവൻ ഇന്നും എന്നും കൂടെയുള്ള നല്ല സ്നേഹിതൻ എന്നെ വേഗം ആനയിക്കും സ്വർഗ്ഗഗേഹത്തിൽ മാറ്റമില്ലാ ദൈവസ്നേഹം എത്ര അത്ഭുതം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?