കാൽവറിയിൽ നീ നോക്കൂ
രക്ഷകനെ കാണുക നീ (2)
ലോകത്തിൽ നീയല്ലാതാരുള്ളൂ രക്ഷകനായ് (2)
ജീവനെ തന്നവനെ നീയല്ലാതാരുള്ളൂ (2)
(കാൽവറിയിൽ നീ നോക്കൂ)
Verse 2
കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും
ഞാൻ നിന്നെ പിന്തുടരും (2)
അങ്ങേക്കായ് ജീവിപ്പാൻ സമർപ്പിക്കുന്നു ഞാൻ (2)
ജീവിപ്പാനെന്നെയും ശക്തനാക്കണമേ (2)
(കാൽവറിയിൽ നീ നോക്കൂ)
Verse 3
വീഴാതെനിൽക്കുവാൻ നേരോടെനിൽക്കുവാൻ
ശക്തി പകർന്നീടേണമേ (2)
എന്തെല്ലാം വന്നീടിലും ആരെല്ലാം പോയിടിലും (2)
അന്ത്യത്തോളം നില്പാൻ പ്രാപ്തനാക്കണമേ (2)
(കാൽവറിയിൽ നീ നോക്കൂ)