LyricFront

Kalvariyil ninte perkkay than

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാൽവറിയിൽ നിന്റെ പേർക്കായ് തൻജീവനെ വെടിഞ്ഞ യേശുവിങ്കൽ വന്നിടുക പാപശാപം നീങ്ങുവാൻ
Verse 2
ജീവിക്കുന്നു യേശു ജീവിക്കുന്നു നിനക്കായ് ജീവിക്കുന്നു ഇന്നലെയും ഇന്നും മാറാത്തവനവൻ നിനക്കായ് ജീവിക്കുന്നു
Verse 3
നിന്നകൃത്യം നീക്കി ദിവ്യ ആശ്വാസം നൽകിടുമേ നിന്റെ പേർ തൻപുസ്തകത്തിൽ നിർണ്ണയം ചേർത്തിടുമേ
Verse 4
കുരുടർക്കവൻ കാഴ്ച നൽകും ചെകിടന്നു കേൾവി നൽകും പക്ഷവാതം നീക്കുമവൻ ഭൂതത്തെ ശാസിക്കുമേ
Verse 5
ആത്മീയജീവനിൽ നിന്നെ നിത്യം നടത്തിടുമേ തന്നോടനുരൂപനാക്കി നിന്നെ നിറുത്തിടുമേ
Verse 6
ഇന്നുതന്നെ വന്നിടുക ഈ ദിവ്യരക്ഷയ്ക്കായി തൻമൊഴികൾ നിൻജീവിതം ധന്യമായ് മാറ്റിടുമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?