LyricFront

Kalvariyil yeshu nathhan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാൽവറിയിൽ യേശുനാഥൻ യാഗമായ് തീർന്നതിനാൽ എൻ പിഴകൾ നീങ്ങി ഞാനും ദൈവത്തിൻ പൈതലായി
Verse 2
എന്നുടെ അനവധി പാപങ്ങളഖിലം പാടെ നീക്കിടുവാൻ ചിന്തി നിണമഖിലം നാഥൻ തൂങ്ങി മരക്കുരിശിൽ ശാന്തമായി ഏറ്റതെല്ലാം പാപിയെന്നെ നേടുവാൻ;­
Verse 3
തന്നുടെ അടിപ്പിണരുകളതിനാലെ സൗഖ്യം ഏകി എന്നിൽ ജീവൻ മറുവിലയായ് നൽകി എന്നെ വീണ്ടെടുത്തു തൻ മരണം അതുമൂലം എൻ നരകം നീങ്ങി
Verse 4
മരണം ജയിച്ചുയിർത്തെഴുന്നേറ്റവനായ് ജീവിക്കന്നേശു പരൻ സ്വർഗ്ഗേ സ്ഥലമൊരുക്കി നാഥൻ നമ്മെ ചേർത്തിടുവാൻ വരുമൊരുനാൾ ദൂതരുമായ് വാനവിതാനമതിൽ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?