LyricFront

Kandal aalariyaatthavanaayi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കണ്ടാൽ ആളറിയാത്തവനായി നിൻ തിരുരൂപം മാറ്റിയല്ലോ എൻ ജീവനെ നേടിടുവാനായി നിൻ ജീവനെ നീ ഏകിയല്ലോ
Verse 2
എൻ പാപഭാരം മാറ്റിടുവാൻ എൻ രോഗമെല്ലാം നീക്കിടുവാൻ (2) എൻ ശാപമെല്ലാം അഴിച്ചിടുവാൻ എനിക്കായ് നീ മരിച്ചുയർത്തു (2)
Verse 3
Ch : ഹാ ഹാ ഹാ ലേലുയ്യ... ഹാ ഹാ ഹാ ലേലുയ്യ... ഹാലേലുയ ഹാലേലുയ ഹാ ലേലുയ്യ...
Verse 4
ഒരു കണ്ണിനും ദയയില്ലാതെ ഒരു കാതും ആ വിളി കേൾക്കാതെ (2) ഒരു ഹൃദയവും നിന്നെ ഓർക്കാതെ മൗനമായ് നീ സഹിച്ചെല്ലാം (2) cho..
Verse 5
നിൻ രക്തത്തിൻ തുള്ളികളാലെൻ പാപത്തിൻകറകൾ മാഞ്ഞങ്ങ്പോയി(2) പരിഹാസിതനായ് നിന്ദിക്കപ്പെട്ടു എന്നെ മാനിച്ചിടാനായ് (2) cho..
Verse 6
പ്രാണൻ വെടിയുമാ നേരത്തിലും ക്രൂശിൽ കിടന്നെന്നെ ഓർത്തവനേ (2) ഈ ബന്ധമിങ്ങനെ നിലനിന്നീടാൻ വേറെന്തു വേണമേഴയ്ക്ക്(2) cho...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?