LyricFront

Kandalo aalariyukilla

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കണ്ടാലോ ആളറിയുകില്ല ഉഴവുചാൽപോൽ മുറിഞ്ഞീടുന്നു കണ്ടാലോ മുഖശോഭയില്ല ചോരയാൽ നിറഞ്ഞൊഴുകീടുന്നു
Verse 2
മകനേ മകനേ നീ മാന്യനായിടുവാൻ മകളെ മകളെ നീ മാന്യയായിടുവാൻ കാൽവറിയിൽ നിനക്കായ് പിടഞ്ഞിടുന്നു കാൽകരങ്ങൾ നിനക്കായ് തുളയ്ക്കപ്പെട്ടു മകനേ നീ നോക്കുക നിനക്കായ് തകർന്നിടുന്നു
Verse 3
ചുടു ചോര തുള്ളിയായി വീഴുന്നു നിൻ പാപം പോക്കുവാനല്ലയോ മുള്ളുകൾ ശിരസ്സിൽ ആഴ് ന്നതും നിൻ ശിരസ്സുയരുവാൻ അല്ലയോ(2) മകനേ...
Verse 4
കള്ളന്മാർ നടുവിൽ കിടന്നതു നിന്നെ ഉയർത്തുവാൻ അല്ലയോ മാർവ്വിടം ആഴമായി മുറിഞ്ഞതു സൗഖ്യം നിനക്കേകാൻ അല്ലയോ(2) മകനേ...
Verse 5
പത്മോസിൽ യോഹന്നാൻ കണ്ടതോ സൂര്യനേക്കാൾ ശോഭയാൽ അത്രേ ആ ശബ്ദം ഞാനിതാ കേൾക്കുന്നു പെരുവെള്ളം ഇരച്ചിൽ പോലാകുന്നു(2) മകനേ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?