LyricFront

Kandalum kalvariyil kurishil shirassathum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കണ്ടാലും കാൽവറിയിൽ കുരിശിൽ ശിരസ്സതും ചാഞ്ഞു പരൻ കണ്ടീടുക പ്രിയനേ നിനക്കായ് തൂങ്ങിടുന്നു മൂന്നാണികളിൽ
Verse 2
ശിരസ്സിൽ മുൾമുടി അണിഞ്ഞവനായ് ഹൃദയം നിന്ദയാൽ തകർന്നവനായ് വേദനയാലേറ്റം വലഞ്ഞവനായ് തൻ ജീവനെ വെടിയുന്നു സ്വയം നിനക്കായ്
Verse 3
ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കളങ്കമില്ല ദൈവകുഞ്ഞാടിതാ ലോകത്തിൻ പാപങ്ങൾ ചുമന്നുകൊണ്ട് വാനിനും ഭൂവിനും മദ്ധ്യേ തൂങ്ങിടുന്നു
Verse 4
സമൃദ്ധിയായ് ജീവജലം തരുവാൻ പാനീയ-യാഗമായ് ത്തീർന്നവനെ കയ്പുനീർ ദാഹത്തിനേകീടവേ നിനക്കായവനായതും പാനം ചെയ്തു
Verse 5
പാതകർക്കായ് ക്ഷമ യാചിച്ചവൻ പാതകലോകം വെടിഞ്ഞിടുമ്പോൾ നിവൃത്തിയായ് സകലമെന്നോതിയഹോ സ്വന്ത പ്രാണൻ പിതാവിനെ ഏൽപ്പിക്കുന്നു
Verse 6
തൻതിരുമേനി തകർന്നതിനാൽ തങ്കനിണം ചിന്തി ആയതിനാൽ നിൻ വിലയല്ലോ നൽകിയവൻ നിന്നെ സ്വർഗ്ഗീയ സമ്പൂർണ്ണനാക്കിടുവാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?