LyricFront

Kandeedukaa nee kaalvarikrooshil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കണ്ടീടുകാ നീ കാൽവറി ക്രൂശിൽ കർത്തനാം യേശു നിനക്കുവേണ്ടി പാപവും ശാപവും രോഗവും ചുമന്ന് നിർമ്മല രുധിരം ചൊരിഞ്ഞിടുന്നേ
Verse 2
ഈ ദൈവസ്നേഹത്തെ അഗണ്യമാക്കല്ലേ നിന്നെ പുത്രനാക്കിടും അവകാശം നൽകുവാൻ
Verse 3
അടിപ്പിണരാൽ നീ സൗഖ്യം പ്രാപിച്ചീടുവാൻ ഏകജാതൻ യേശു തകർക്കപ്പെട്ടു ഇനിയും രോഗിയായ് പാർത്തിടുവാനല്ല യേശുവേ നോക്കി നീ സുഖം പ്രാപിക്ക
Verse 4
ഗോൽഗോത്താ മലമേൽ കയറിടുന്നേ നാഥൻ ക്രൂശും ചുമലിൽ ചുമന്നുകൊണ്ട് നിന്നെ വീണ്ടെടുപ്പാൻ നിന്ദയും സഹിച്ചു പോയിടും കാഴ്ച്ച നീ കണ്ടിടുക
Verse 5
പാപം അറിയാത്ത പരിശുദ്ധൻ യേശു നിൻ പാപങ്ങളഖിലവും ചുമന്നുകൊണ്ട് പാതകനെപ്പോൽ തൂങ്ങിടുന്നേ ഇതാ പരിശുദ്ധനാക്കി നിന്നെ സ്വർഗ്ഗേ ചേർക്കുവാൻ
Verse 6
കാൽവറിക്രൂശിൽ മരണമാസ്വദിച്ചു ദുഷ്ടനാം സാത്താന്റെ തല തകർത്തു ജയത്തിൻ ഘോഷം ധ്വനിക്കുന്നവിടെ ജയിച്ചു നാമും വാണിടുമല്ലോ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?