LyricFront

Kankale kandiduka kaalvari malamukalil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൺകളെ കണ്ടിടുക കാൽവറി മലമുകളിൽ കാൽകരം ആണികളാൽ തൂങ്ങിടുന്നു പ്രാണനാഥൻ
Verse 2
സ്വന്തശിഷ്യനായ യൂദാ ഏൽപ്പിച്ചു യേശുവിനെ എന്തു കഷ്ടം ക്രൂരജനം കൈയേറ്റി നല്ലവനെ സ്വന്ത ഇഷ്ടം പോലെയല്ല താതനിഷ്ടം നിറവേറാൻ സ്വന്ത ദേഹം ഏൽപ്പിച്ചവൻ ഹന്ത ക്ലേശം ഏറ്റിടുന്നു
Verse 3
വലിയൊരു മരക്കുരിശെൻ യേശുവിനെ ഏൽപ്പിച്ചു ഝടുഝെടെ നടയെന്നു പടയാളികളുത്തരവായ് പടുപാടുകളേറ്റു കൊണ്ട് നടന്നല്ലോ കുരിശേന്തി ഇടയ്ക്കിടെ താൻ വീണു കൊണ്ടും ഇടയ്ക്കിടെ താൻ ഓടി കൊണ്ടും
Verse 4
ഗോൽഗോഥാ മലമുകളിൽ കുരിശേന്തി കയറിയല്ലോ പടയാളികൾ യേശുവിനെ കുരിശിൽ തറച്ചുവല്ലോ തുളച്ചല്ലോ ആണികളാൽ കൈകളെയും കാൽകളെയും മരത്തോടു ചേർത്തവനെ അടികളോടും ഇടികളോടും
Verse 5
ഘോരമാം മുൾക്കിരീടം തലയിൽ വെച്ചാഞ്ഞടിച്ചു ഘോര മുറിവുകളാലതി വേദന ഏറ്റിടുന്നു ഒഴുകിടുന്നു പുണ്യനിണം അടിയന്റെ വിടുതലിനായ് ഒരു വാക്കും ഓതുന്നില്ല ഇതുപോലെ സ്നേഹമുണ്ടോ
Verse 6
ഏറെ വേദന ഏറ്റതിനാൽ ഏകപുത്രൻ നിലവിളിച്ചു ഏലോഹി ഏലോഹി ലമ്മ ശബക്താനി കേട്ടു നിന്നവർ ചൊന്നുടനെ ഏലീയാവെ വിളിക്കുന്നു കെട്ടിടാം നാം ആരുവരും ഇവനെ രക്ഷിപ്പാനായ്
Verse 7
ഗഗനേ തൻ മകനെ ഓർത്തി വേദന പൂണ്ടുവിതാ മുകളിൽ നിന്നടിയോളം തിരശ്ശീല മുറിച്ചുവല്ലോ ആരെയും ഭയമില്ലാതെ ശതാധിപൻ ഉര ചെയ്തുടനെ ആയവൻ ദൈവത്തിൻ പുത്രൻ തന്നെ സത്യം
Verse 8
ആകാശം തല ചായിച്ചനുശോചനം അറിയിച്ചു അരുണൻ തൻ പ്രഭ നീക്കി ഇരുളാൽ പ്രതിക്ഷേധിച്ചു ഭൂമി ഞെട്ടി വിറച്ചുടനെ പാറകൾ പിറന്നു പല കല്ലറ തുറന്നു മൃതർ വിണ്ണിലേക്കു ഗമിച്ചല്ലോ
Verse 9
നല്ല വിലാവിൽ ദുഷ്ടർ കുത്തിയല്ലോ കുന്തവുമായ് വല്ലഭാ നീ ചൊരിയും രക്തവും കാണുന്നു ഞാൻ എന്തൊരു ഖേദമിതു ദൈവത്തിൻ ഏകജാതൻ എന്തു ദോഷം ചെയ്തു ഇതിനെന്റെ ദോഷം കാരണമെ
Verse 10
ഇതുപോലൊരു സംഭവമീയുലകിൽ വേറില്ലറിക ഇവനോടുപമിപ്പാൻ ഇനിയാരും വരികില്ലറിക ഇവനെ നാമറിയുന്നു ഇവനിൽ വസിക്കുന്നു ഇവനിൽ നിത്യം മറയും ഇഹവാസം തീരുമ്പോൾ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?