LyricFront

Kannuneer illath nattil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കണ്ണുനീർ ഇല്ലാത്ത നാട്ടിൽ നാം കൈപ്പണി അല്ലാത്ത വീട്ടിൽ നാം ചേർന്നിടും വേഗം നാം പോയിടും ഈ മണ്ണിൽ നിന്നു നാം മറഞ്ഞിടും
Verse 2
മറക്കുക സകലതും ക്ഷമിക്കുക ത്യജിക്കുക വിട്ടോടുക പാപത്തെ നേടുക നിത്യജീവൻ നേടുക ഓട്ടം ഓടി നല്ലവിരുതു പ്രാപിക്ക(2)
Verse 3
പ്രാണൻ പോയിടും നേരമതിൽ നേടിയതെല്ലാം ഭൂവിൽ ഇട്ടിടും നഷ്ടമില്ലാത്തവകാശങ്ങൾ സ്വർഗ്ഗത്തിൽ നിക്ഷേപം മാത്രമാം
Verse 4
കേട്ടിടും നിൻ മരണവാർത്തയിൽ വന്നിടും നാട്ടുകാർ നിൻ വീട്ടിലായ് ചേർന്നിടും വിലാപയാത്രയിൽ കൂട്ടുകാർ തീർന്നിടും നീ ഏകനായ് ശ്മശാനത്തിൽ
Verse 5
ഇന്നു നീ കേൾക്കുന്ന ഈ ദൂതിനെ പൂർണ്ണമായ് സ്വീകരിച്ചിടുമെങ്കിൽ ചൂടും നീ പൊൻകിരീടം അന്നു സംശയം വേണ്ടിനിയും ഒരുങ്ങുക

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?