LyricFront

Kannuneer kanunna ente daivam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കണ്ണുനീർ കാണുന്ന എന്റെ ദൈവം കരതലത്താൽ കണ്ണീർ തുടച്ചീടുമേ വേദന അറിയുന്ന എന്റെ ദൈവം സാന്ത്വനമേകി നടത്തീടുമേ
Verse 2
കലങ്ങുകില്ല ഞാൻ ഭ്രമിക്കയില്ല തളരുകില്ല ഞാൻ തകരുകില്ല പ്രാർത്ഥന കേട്ടവൻ വിടുവിച്ചിടും ആനന്ദമായവൻ വഴി നടത്തും
Verse 3
സിംഹത്തിൻ ഗുഹയിൽ ഇറങ്ങിയ ദൈവം പ്രാർത്ഥനയ്ക്കുത്തരം നൽകിടുമേ വൈരികളെനിക്കെതിരായ് വരുമ്പോൾ വചനമയച്ചെന്നെ ബലപ്പെടുത്തും കലങ്ങുകില്ല...
Verse 4
മോറിയ മലയിലെ യാഗഭൂമിയതിൽ ദൈവീക ദർശനം കണ്ടതുപോൽ പരീക്ഷകൾ നിരന്തരം ഉയർന്നിടുമ്പോൾ അത്ഭുത ജയം നൽകി പരിപാലിക്കും കലങ്ങുകില്ല...
Verse 5
ചെങ്കടലിൽ വഴി ഒരുക്കിയ ദൈവം ജീവിതയാത്രയിൽ വഴി ഒരുക്കും വാഗ്ദത്തമഖിലവും നിവർത്തിച്ച നാഥൻ വാക്കുമാറാതെന്നെ അനുഗ്രഹിക്കും കലങ്ങുകില്ല...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?