Verse 1കണ്ണുനീർ മാറും വേദനകൾ നീങ്ങും
കഷ്ടപ്പാടും മാറും നിശ്ചയം തന്നെ
യേശുവിന്റെ സാക്ഷികൾ ഞങ്ങൾ
അന്ത്യജയം നേടും നിശ്ചയം തന്നെ(2)
Verse 2ജയം ജയം അന്ത്യജയം, നമ്മോടുകൂടെ
ജയം ജയം ജയകിരീടം, എന്നോടു കൂടെ
ജയം ജയം ക്യപമൂലം, നമ്മോടുകൂടെ
ജയം ജയം യേശുവിനാൽ... എന്നോടു കൂടെ
Verse 3ബാധ്യതകൾ മാറും വ്യവഹാരം നീങ്ങും
ശത്രുത്വങ്ങൾ മാറും നിശ്ചയം തന്നെ
യേശുവിന്റെ സാക്ഷികൾ ഞങ്ങൾ
അന്ത്യജയം നേടും നിശ്ചയം തന്നെ(2)
Verse 4അനർത്ഥങ്ങൾ നീങ്ങും രോഗങ്ങൾ അഴിയും
സ്നേഹമെന്നിൽ നിറയും നിശ്ചയം തന്നെ
യേശുവിന്റെ സാക്ഷികൾ ഞങ്ങൾ
അന്ത്യജയം നേടും നിശ്ചയം തന്നെ(2)
Verse 5സാത്താനും മാറും ബാധകളും നീങ്ങും
ക്യപ എന്നിൽ പെരുകും നിശ്ചയം തന്നെ
യേശുവിന്റെ സാക്ഷികൾ ഞങ്ങൾ
അന്ത്യജയം നേടും നിശ്ചയം തന്നെ(2)