LyricFront

Kantha varavu kathu kathu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാന്താ വരവു കാത്തു കാത്തു ഞങ്ങൾ എത്രനാൾ പാർത്തിടേണം; എത്രയോ കാലമായ് നോക്കി നോക്കി പാരിൽ മാത്രയും മാറാതെ കാത്തുനിന്നീടുന്നു(2) എന്നുവന്നു കണ്ടിടും പൊൻമുഖം ഒന്നു ചുംബിക്കുവാൻ
Verse 2
വരുമേ തിരുവായ്മൊഴിഞ്ഞ-വനരുളിയപോൽ വചനം നിറവേറ്റാൻ വന്നു സഭയെ ചേർത്തിടാൻ വേഗം മഹിമയിലെടുപ്പാൻ-കൊണ്ടു വിരുന്നുശാലയിൽ പോയ് ചേർത്തു പന്തിയിലിരുത്താൻ
Verse 3
ലോകം ആകെയിളകുന്നു രാജ്യം ഞെട്ടിവിറയ്ക്കുന്നു; വിശുദ്ധഗണങ്ങൾ നൊടിനേരം തന്നി- ലുയിർത്തു മണ്ണിൽനിന്നുയരെപ്പോകും(2) ഓർത്തു ധ്യാനിക്കുന്തോറും എന്നുള്ളം ആനന്ദിക്കുന്നേ വരുമേ..
Verse 4
സ്വർഗ്ഗീയ നാടെന്നു കാണാം എന്റെ വീട്ടിലെന്നെത്താം; നവയെരുശലേം മഹിമനിറഞ്ഞു- ഇറങ്ങിവരുന്ന സമയം ഓർക്കുമ്പോൾ(2) സ്നേഹം വർദ്ധിച്ചീടുന്നേ പ്രത്യാശയേറിവരുന്നേ വരുമേ...
Verse 5
സീയോനിൽ വാഴുന്ന കാലം എത്ര ഭാഗ്യകരമത്; സ്വർഗ്ഗീയദൂതരും ശുദ്ധമൊന്നുപോൽ- ആമോദമായെന്നും വാഴ്ത്തിസ്തുതിക്കുന്ന(2) ഭാഗ്യത്തെ ഓർത്തിടുന്തോറും ഉള്ളം ആനന്ദിക്കുന്നേ വരുമേ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?