LyricFront

Kanthanam yeshu velippedaray

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാന്തനാം യേശു വെളിപ്പെടാറായ് കാന്തയാം സഭയെ ചേർത്തിടാറായ്(2) ദീപങ്ങൾ തെളിക്കാം ഉണർന്നീടാം കാന്തനാം യേശുവെ എതിരേൽപ്പാൻ(2)
Verse 2
ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാം അല്ലലെല്ലാം തീരാൻ കാലമായ്(2)
Verse 3
ശോഭയേറും നാട്ടിൽ വാനദൂതരൊത്ത്(2) പൊന്മുഖം കണ്ടാരാധിച്ചിടും ശോഭയേറും നാട്ടിൽ വാനദൂതരൊത്ത്(2) പൊന്മുഖം കണ്ടാരാധിച്ചിടും
Verse 4
കഷ്ടമില്ലവിടെ ദുഃഖമങ്ങില്ലാ രോഗമില്ലവിടെ മരണവുമില്ലാ(2) ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാം അല്ലലെല്ലാം തീരാൻ കാലമായ്(2)
Verse 5
നിന്ദയില്ലവിടെ പരിഹാസമങ്ങില്ലാ പീഢയില്ലവിടെ ഭീതിയുമില്ലാ(2) ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാം അല്ലലെല്ലാം തീരാൻ കാലമായ്(2)
Verse 6
താതനുണ്ടവിടെ അനാഥനല്ലാ ഞാൻ പ്രിയരുണ്ടവിടെ ഞാനേകനുമല്ലാ(2) ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാം അല്ലലെല്ലാം തീരാൻ കാലമായ്(2)
Verse 7
മണ്ണിൽ നാം അന്യർ പരദേശിയാണല്ലോ വിണ്ണിൽ നാം ധന്യർ സ്വർ-വീട്ടിലാണല്ലോ(2) ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാം അല്ലലെല്ലാം തീരാൻ കാലമായ്(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?