LyricFront

Kanum njaan athivegamen priyane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാണും ഞാൻ അതിവേഗമെൻ പ്രിയനെ വാനിൽ കോടികോടി ദൂതരുമായ് - കാണും
Verse 2
ഏറെനാളായീമരുവിൽ ആവലോടെ കാത്തിരുന്നെൻ ജീവനാഥനാകുമെന്റെ യേശുനാഥനെ കാണുമെ ഞാനതിവേഗം കോടികോടി ദൂതരുമായ് വാനമേഘ എഴുന്നെള്ളും തേജസേറുമെൻ പ്രിയനെ
Verse 3
ശത്രു എന്നെ തകർത്തിടാൻ എത്രവട്ടം ശ്രമിച്ചിട്ടും കർത്തൃകൃപതന്നു എന്നെ കാത്തു സൂക്ഷിച്ചു പുതുശക്തിയോടെ ജീവിച്ചിടാൻ ഇത്രനാളും കൃപ ചെയ്ത കർത്തൃനാമെന്നേശുവിനെ നിത്യകാലം വണങ്ങും ഞാൻ
Verse 4
ആയിരമാണ്ടീയുലകിൽ വാണിടുവാനതി വേഗം ആയിരം ആയിരം ദൂതസേനയുമായി ഊനമില്ല മണവാട്ടിയോടു കൂടി വാണിടുവാൻ താമസമെന്യേ വരുന്നെൻ ജീവനാഥനേശുവിനെ
Verse 5
വാഗ്ദത്തത്തിൻ ആവിതന്നീ പാർത്തലത്തിലിന്നയോളം കാത്തു സൂക്ഷിച്ചെൻ പ്രിയനെ വാഴ്ത്തിടുന്നു ഞാൻ നീക്കമില്ലാവചനത്തെ ഓർത്തു തിരുവരവിനായ് കാത്തു കാത്തു നിന്നിടുന്നു മാത്രനേരം വിടാതെ ഞാൻ
Verse 6
എണ്ണമില്ലാ നിൻ കൃപകൾ എണ്ണി എണ്ണി തികയ്ക്കുവാൻ ഈ നരന് സാധ്യമല്ല പൊന്നുനാഥനെ കൺമണി പോലിന്നയോളം പൊന്നു തിരുമേനി എന്നെ ഉണ്മയോടെ കാത്തതിനാൽ നന്ദിയോടെ പാടിടും ഞാൻ
Verse 7
പാടും ഞാൻ പരമേശനു സതതം… എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?