Verse 1കാണും ഞാൻ കാണും ഞാൻ
അക്കരെ ദേശത്തിൽ കാണും
പോകും ഞാൻ, പോകും ഞാൻ
പറന്നു വാനിൽ പോകും ഞാൻ(2)
Verse 2ഒരുങ്ങിയോ നിങ്ങൾ ഒരുങ്ങിയോ
രാജാധിരാജനെ കാണുവാൻ(2)
മദ്ധ്യാകാശത്തിലെ പൂപ്പന്തൽ
മാടിവിളിക്കുന്നു കേൾക്കണേ(2)
Verse 3വാങ്ങിപ്പോയ വിശുദ്ധരെ
സീയോൻ നാടതിൽ കാണും ഞാൻ
യേശുവിന്റെ തിരുരക്തത്താൽ
മുദ്രയണിഞ്ഞോരെ കാണും ഞാൻ(2) ഒരുങ്ങി...
Verse 4കർത്താവിൻ ഗംഭീരനാദവും
മീഖായേൽ ദൂതന്റെ ശബ്ദവും
ദൈവത്തിൻ കാഹള ധ്വനിയതും
കേൾക്കുമ്പോൾ പറന്നുപോകും ഞാൻ(2) ഒരുങ്ങി...
Verse 5യേശുവിൻ പൊൻമുഖം കാണും ഞാൻ
ചുംബിക്കും പാവനപാദങ്ങൾ
കണ്ണിമയ്ക്കാതെ ഞാൻ നോക്കിടും
എനിക്കായ് തകർന്ന തൻ മേനിയെ(2) ഒരുങ്ങി...
Verse 6ക്രിസ്തുവിൽ നിദ്ര പ്രാപിച്ചവർ
ഏവരുമുയിർക്കുമാദിനം
അന്നു ഞാൻ സന്തോഷിച്ചാർത്തിടും
എൻ പ്രിയ ജനത്തെക്കാണുമ്പോൾ(2) ഒരുങ്ങി...
Verse 7കർത്താവിൽ ജീവിക്കും ശുദ്ധന്മാർ
അന്നു രൂപാന്തരം പ്രാപിക്കും
മേഘത്തേരിൽ പറന്നേറിടും
തൻകൂടെ നിത്യത വാണിടും(2) ഒരുങ്ങി...