LyricFront

Kanum njaanen mokshapure

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാണും ഞാനെൻ മോക്ഷപുരേ താതൻ ചാരേ ശാലേം പുരേ (2)
Verse 2
കാൺമതിനധികാലമായ് കൺകൊതിച്ചൊരു നാഥനേ അതിശയവിധമഗതിയെ ഭൂവി വീണ്ടെടുത്തൊരു നാഥനേ ആയിരം പതിനായിരങ്ങളിൽ അഴകു തിങ്ങുമെൻ പ്രിയനെ
Verse 3
ഇവിടെനിക്കു നൽസേവ ചെയ്യും അദൃശ്യരാം പല ദൂതരെ അവിടെ ഞാനവർ സമമാം തേജസിൻ ഉടൽ അണിഞ്ഞു വസിക്കവേ വാഴ്ചകൾ അധികാരമാദിയാം ദൂതസഞ്ചയ ശ്രേഷ്ടരെ
Verse 4
ഇവിടെ നമ്മളെ പിരിഞ്ഞു മുൻവിഹം ഗമിച്ച വിശുദ്ധരെ വിവധ വേളയിൽ മരിച്ചു മൺമറഞ്ഞു അകന്നുപോയ വിശ്വസ്തരെ അരുണ തുല്യമാം ദ്യുതി വിളങ്ങിടും പല പല പ്രിയ മുഖങ്ങളെ
Verse 5
പരത്തിലുന്നതൻ പരിശുദ്ധർക്കായ് പണിചെയ്യും മണിസൗധങ്ങൾ പരിചിലായവർക്കായൊരുക്കിടും വിവിധ മോഹന വസ്തുക്കൾ വിമല സ്ഫടിക തുല്യമാം തങ്ക നിർമ്മിത വീഥിയും
Verse 6
വിവധ കനികൾ മാസംതോറും വിളയിക്കും ജീവ മരമത് അവയിൻ ഇലകൾ ജാതികൾക്കങ്ങരുളും രോഗ ശമനവും പളുങ്ക‍ുപോലെ ശുഭ്രമായ ജീവ നദിയിൻ കരകളിൽ
Verse 7
ഇവയിൻ ധ്യാനം മാത്രമേ കരളിന്നരുളുന്നാനന്ദം ഇരവു പകലും ഇവയെപറ്റി ഞാൻ പാടും ഗീതം സാനന്ദം ഇഹത്തെ വിട്ടു ഞാൻ പിരിഞ്ഞശേഷം ഇതു താനേയെനിക്കാലമ്പം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?