LyricFront

Kanum njaaneshuvin ponmukham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാണും ഞാനേശുവിൻ പൊൻമുഖം ഒരുനാൾ വിണ്ണിൽ മഹോന്നതനായി ജീവിക്കുംനാഥൻ തേജസിന്മേൽതേജസ്സുള്ള എൻ മണവാളനാം സുന്ദര രക്ഷകൻ യേശുവിനെ
Verse 2
യേശു വന്നിടും പൊന്നേശു വന്നിടും യേശുരാജൻ വീണ്ടു ഭൂവിൽ വന്നിടും
Verse 3
തള്ളുന്നു എന്നെ ഈ ലോകം ദിനവും മുൻവിധി നൽകുന്നു ഓരോ നിമിഷം തള്ളുകില്ലെന്നുരച്ചവൻ തള്ളയെക്കാൾ എന്നെ താങ്ങിടുന്നനുദിനം നടത്തിടുന്നു യേശു...
Verse 4
സഹതാപം കാണിപ്പാൻ ആരുമില്ലെങ്കിലും സകലവും പ്രതികൂലമായി തീർന്നാലും സകലരും കൈവെടിഞ്ഞ കാൽവറിനാഥൻ സഹായകനവനെന്നെ കരുതിടുമെ യേശു...
Verse 5
വേദന നൽകുന്ന മരുഭൂമി യാത്ര വേഗത്തിൽ തീർന്നിടും വിണ്ണിൽ ഞാൻഎത്തും സ്നേഹിതരും സോദരരും ഇന്നെനിക്കു നൽകും ഹൃദയത്തിൻ മുറിവുകൾ മറന്നിടും ഞാൻ യേശു...
Verse 6
കാണുന്നു ഞാൻ എന്നും കാൽവറി ക്രൂശിൽ കഷ്ടത സഹിച്ചയെൻ കർത്തനെ മാത്രം കാരിരുമ്പിൻ കഠിനമാം മർദ്ദനങ്ങളേറ്റ കണ്ണുനീർ വാർത്ത എൻരക്ഷകനെ യേശു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?