LyricFront

Kanumeyen prananathhane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പല്ലവി കാണുമേയെൻ പ്രാണനാഥനെ-മദ്ധ്യാകാശം തന്നിൽ ഞാൻ കാണുമെയെൻ പ്രാണനാഥനെ കാണുമെ പതിനായിരങ്ങളിൽ മഹിമയറുന്ന മണവാളനെ ഞാൻ ഗംഭീരനാദം കാഹളധ്വനി വാനിൽ മുഴക്കി വരുന്നതാൽ വേഗം (കാണുമേ...)
Verse 2
ചരണങ്ങൾ 1 മനുകുലത്തെ ത്രാണം ചെയ്തിടാൻ-മേദിനിതന്നിൽ മനുജനായ് വന്നവതരിച്ചവൻ മനുകൂല പരിപാലനത്തിനനുദിനം മനമലിഞ്ഞവൻ പരമേശനാകും മശിഹാരാജൻ മണവാളനായ് വരുന്നിതാ വേഗം (കാണുമേ...)
Verse 3
അത്ഭുതങ്ങൾ അടയാളങ്ങളാൽ-വെളിവായികാട്ടി താൻ ദൈവപുത്രനെന്ന സത്യത്തെ വ്യാധി ഭൂതം സൌഖ്യമാക്കി മരിച്ചവർക്കുയിരേകിയങ്കിലും യൂദരും പരിശേയരും പരമരിശം പൂണ്ടവനരികളായവർ (കാണുമേ....)
Verse 4
കഷ്ടതയാൽ പൂർണ്ണനായവൻ-തൻ ജനങ്ങളെ നിത്യ തേജസ്സതിലാക്കിടുവാൻ കഷ്ടമേറ്റിട്ടവനെപ്പോലായിഹത്തിൽ- ജീവിതം ചെയ്യും വിശുദ്ധർ- ക്കവകാശമായ് കൂലിയും പ്രതിഫലവും - കരത്തി ലേന്തി വരുന്നു താൻ (കാണുമേ...)
Verse 5
ഗത്സമനയിൽ വ്യഥയിലായവൻ-ഇപ്പാപിയാകുമെൻ പാപമഖിലം ശിരസ്സിൽ വഹിച്ചതാൽ കഴിയുമെങ്കിലാപാനപാത്രം ഒഴിവതിനു താൻ ജപിച്ചെന്നാകിലും ഒഴികഴിവേതും ലഭിച്ചിടാതതു മുഴുവൻ- കുടിച്ചു രക്തം വിയർത്തവൻ (കാണുമേ...)
Verse 6
പെരിയൊരു കുരിശേന്തികൊണ്ടവൻ കാൽവറിമുകൾ കരഞ്ഞുകൊണ്ടു കയറിടുന്നിതാ കാൽകരങ്ങൾ ക്രൂശതിൽ തറച്ചുയർത്തിടുന്നു ക്രൂരർകൂട്ടം കയ്പുകാടി രൂചിച്ചിട്ടലറി മരിച്ചു- യിരെനിക്കേകിടാൻ പ്രിയൻ (കാണുമേ ....)
Verse 7
കല്ലറയിൽ അടയ്ക്കപ്പെട്ടു താൻ മൂന്നാംദിനമതിൽ ഉയിർത്തെഴുന്നു വെളിയെ വന്നു താൻ കാത്തിടുന്നവർക്കാവിയെ കൊടുത്താർത്തി തീർത്തിടാൻ വാനിൽ പോയവൻ പാർത്തലമതിൽ കാത്തിരുന്ന തൻ ശിഷ്യരിൽ പകർന്നവനെ മാരിയായ് (കാണുമേ...)
Verse 8
സ്വന്തജനത്തിൻ വീണ്ടെടുപ്പിനായ് മുദ്രയായിതാൻ ഈ അന്ത്യനാളിൽ പകരുന്നാത്മാവെ വാഞ്ചിക്കുന്നവർ പ്രാപിക്കുന്നു ശക്തിയായതിൽ ജീവിക്കുന്നതിൻ ലക്ഷ്യമാമന്യഭാഷയോടും കൂടാർത്തിടുന്നവർ ആനന്ദത്തോടെ (കാണുമേ...)
Verse 9
കരുണ ലഭിക്കാൻ നമുക്കായിട്ടവൻ കരുണാസനമതിൽ കരങ്ങളുയർത്തി പ്രാർത്ഥിച്ചിടുന്നു. കാത്തിരിപ്പവർക്കന്ത്യരക്ഷ മാറ്റമെന്യേ ദാനം ചെയ്തിടാൻ കാലമേറെച്ചെല്ലും മുമ്പേ കരുണാനിധിതാൻ വെളി പ്പെട്ടിടുമേ (കാണുമേ...)
Verse 10
tune of Ennenikken dukham theerumo ponnukantha (VV song 848)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?