LyricFront

Kanunnu dure sura naadine njaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാണുന്നു ദൂരെ സുരനാടിനെ ഞാൻ അതു ധ്യാനിച്ചെന്നുള്ളം നിറയുന്നു മോദാൽ(2) സൗഭാഗ്യ നാടെ ഇനിയെത്ര നാൾ അലയേണം ഇഹലോകെ ഞാൻ നിന്നിലാവാൻ(2)
Verse 2
ഒരു നാളിൽ യേശു എൻ പാപത്തെ നീക്കി രുധിരം തന്നെന്നേയും തൻ പൈതലാക്കി(2) നിറയുന്നു കൺകൾ ആ സ്നേഹമോർക്കിൽ എഴുതിയന്നെ താൻ സ്വർഗ്ഗീയ നിരയിൽ(2)
Verse 3
ഹാ എത്ര ആനന്ദം ഹാ എത്ര മോദം പരനൊത്തു വാഴുന്ന നാൾ എത്ര ധന്യം ആ നൽ സുദിനം വന്നെന്ന് അണയും അതു ധ്യാനിച്ച് എന്നുള്ളം നിറയുന്നു മോദാൽ(2)
Verse 4
അവിടില്ല കണ്ണീർ അവിടില്ല ഭീതി ദുരിതമോ രോഗമോ ലെവലേശമില്ലാ(2) തൻ ശുദ്ധർ കണ്ണീർ ദൈവം തുടയ്ക്കും മൃതിയും വിലാപവും ഇനി മേലിലില്ലാ(2) ഹാ…
Verse 5
കേൾക്കുന്നു വാനിൽ കാഹളനാദം കേൾക്കുന്നനേകരാം ദൂതരിൻ ഘോഷം(2) മൃത്യുവിൽ വാഴും ശുദ്ധരുയർക്കും ജയമോടെ വാഴുന്നോർ മറുരൂപമാകും(2) ഹാ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?